ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടന്ന് ഡോക്ടര്‍മാര്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശരീരവേദനമൂലം ഇന്നലെയാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ അമിതാഭ് ബച്ചനെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മുൻപും ബച്ചന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്. ആശുപത്രിവൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാവിലെ മുംബൈയില്‍നടന്ന, പുതിയ ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി ഷൂട്ടിങുകളില്‍ നിന്ന് തിരിച്ചെത്തിയശേഷം ഇനി കിടക്കയും ഉറക്കവും മാത്രമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
https://www.facebook.com/Malayalivartha
























