അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചു,കിടക്കപങ്കിടാന്‍ ക്ഷണിച്ചു, ഒടുവില്‍ ബിസിനസുകാരിയായ യുവതി മഹേഷ് മൂര്‍ത്തിയ്ക്ക് പണികൊടുത്തത് ഇങ്ങനെ

പ്രമുഖ നിക്ഷേപകനും സ്റ്റാര്‍ട്ട് അപ് വിദഗ്ധനുമായ മഹേഷ് മൂര്‍ത്തി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ലൈംഗിക പീഡനക്കേസിലാണ് പൊലീസ് മൂര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വാട്‌സ്ആപ് വഴി മഹേഷ് മൂര്‍ത്തി ലൈംഗിക അവഹേളനം നടത്തിയെന്നാണ് ബിസിനസുകാരിയായ യുവതിയുടെ പരാതി. പീഡന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് മൂര്‍ത്തിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഡിസംബര്‍ 25നാണ് യുവതി മൂര്‍ത്തിക്കെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയത്. എന്നാല്‍ മഹേഷ് മൂര്‍ത്തി പിന്നീട് യുവതിയോട് മാപ്പ് പറഞ്ഞെങ്കിലും വനിതാ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. ഷെയര്‍ മാര്‍ക്കറ്റ്, പരസ്യം തുടങ്ങിയ മേഖലകളിലെ പ്രമുഖനാണ് 52കാരനായ മൂര്‍ത്തി.
https://www.facebook.com/Malayalivartha
























