കൂട്ടുകാരുടെ കളിയാക്കൽ അതിരു കടന്നപ്പോൾ പത്താംക്ലാസ്സുകാരൻ കൂട്ടുകാരുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ജീവനൊടുക്കി

കൂട്ടുകാരുടെ പരിഹാസത്തെത്തുടർന്ന് പത്താംക്ലാസ്സുകാരൻ ജീവനൊടുക്കി. തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. ചിന്താമണി സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ കുട്ടിയെ കൂട്ടുകാർ നടക്കുന്നതിലെയും സംസാരത്തിലെയും രീതികള്‍ കാണിച്ച് കളിയാക്കുക പതിവായിരുന്നു. പെൺകുട്ടികളെ പോലെ പെരുമാറുന്നുവെന്ന് പറഞ്ഞാണ് കളിയാക്കിയിരുന്നു.
ഒടുവിൽ കൂട്ടുകാരുടെ പരിഹാസം താങ്ങാനാകാതെ കൂട്ടുകാരുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ലാല്‍ഗുഡിക്ക് സമീപം നെരുഞ്ചാലക്കുടിയിലെ സ്വന്തം വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കൂട്ടുകാരായ നാല് ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























