നാടോടി പെൺകുട്ടിയായ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒന്നുമറിയാത്ത പോലെ കുട്ടിയെ തിരയാന്‍ മുന്നില്‍ നിന്ന പോലീസുകാരൻ തന്നെ ഒടുവിൽ...

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പൊലീസുകാരന് അറസ്റ്റില്‍. ജമ്മുകാശ്മീരിലെ കത്വുവ ജില്ലയിലാണ് എട്ടുവയസുള്ള നാടോടി പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഹീരാനഗർ സ്റ്റേഷനിലെ എസ്പിഒ ഖുജരിയ (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ.
കാണാതായി ഒരാഴ്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ജനുവരി പത്താം തീയതി രസാന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.
https://www.facebook.com/Malayalivartha
























