കേന്ദ്ര ഭരണപ്രദേശമായ അന്തമാന്‍നികോബാര്‍ ദ്വീപുകളില്‍ നിരവധി ഒഴിവുകള്‍

കേന്ദ്ര ഭരണപ്രദേശമായ അന്തമാന്‍നികോബാര്‍ ദ്വീപുകളില്‍ അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യ മേഖലകളില്‍ മൊത്തം 98 ഓഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ 32 ജൂനിയര്‍ എന്‍ജിനീയര്‍മാരുടെ ഒഴിവുകളുണ്ട്. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഹെല്‍ത്ത് മിഷന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലായി 17 സ്റ്റാഫ് നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, റെനല്‍ ടെക്‌നിഷ്യന്‍ എന്നീ തസ്തികകളിലായി 49 ഒഴിവുകളും ഉണ്ട്. യോഗ്യത, വയസ്സ്, പരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ http://www.andaman.gov.in/ .ല്‍ ലഭ്യമാണ്. വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതികള്‍: ഫെബ്രുവരി എട്ട്, 12, മാര്‍ച്ച് എട്ട്.
https://www.facebook.com/Malayalivartha
























