ഹിന്ദുത്വ ശക്തികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിൽ വിശ്വാസമില്ല, ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സഹോദരി

അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിതാ ലങ്കേഷ്. സിബിഐ അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ കൊലപാതകകേസ് അട്ടിമറിക്കപ്പെടുമെന്ന് ഇവർ പറയുന്നു.
ഹിന്ദുത്വ ശക്തികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിൽ വിശ്വാസമില്ലന്നും ഗൗരി ലങ്കേഷ് പത്രിക അടുത്ത മാസം മുതൽ പുനഃപ്രസിദ്ധീകരിക്കുമെന്നും കവിത ലങ്കേഷ് ഒരു പ്രമുഖ വാർത്താ ചാനലിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























