"ബി.ജെ.പിയെ അധികാരത്തില്‍ ഏറ്റിയത് രാമക്ഷേത്രം നിര്‍മിക്കാനാണ് മുത്തലാഖ് നിരോധനം ഏര്‍പ്പെടുത്താനല്ല" ;കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി പ്രവീണ്‍ തൊഗാഡിയ

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്രം നിര്‍മിക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്ത് ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറ്റിയത്. എന്നാല്‍ ക്ഷേത്രം നിര്‍മിക്കുന്നതിനു പകരം നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് നിരോധനം ഏര്‍പ്പെടുത്താന്‍ ഉള്ള ശ്രമത്തിലാണെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി.
രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഒരു നിയമം ഉണ്ടാക്കണം. അത്തരത്തില്‍ ഒരു നിയമം ഉണ്ടാക്കിയതാല്‍ ക്ഷേത്ര നിര്‍മാണം പെട്ടെന്ന് നടത്താന്‍ സാധിക്കും എന്നും തൊഡാഡിയ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് തൊഗാഡിയ ഇക്കാര്യം പറഞ്ഞത്.
മുത്തലാഖ് നിരോധന നിയമം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമല്ല. എന്നാല്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നത് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യവുമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അതിനായുള്ള പ്രവര്‍ത്തനം നടത്തണം എന്നതാണ് തൊഗാഡിയയുടെ ആവശ്യം.
രാമക്ഷേത്രം നിര്‍മിക്കും എന്ന പ്രതീക്ഷയുമായി ഹിന്ദുക്കള്‍ ഒരുപാട് കാലമായി കാത്തിരിക്കുകയാണ്. അതിനാല്‍ അത് നിര്‍മിക്കണം. കോടതിയെ വിശ്വാസം ഉണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു നിയമം നിര്‍മിച്ചാല്‍ പിന്നെ അവിടെ ഒരു മസ്ജിദ് പണിയും എന്ന ഭയം ഹിന്ദുക്കളില്‍ ഉണ്ടാകില്ലെന്നും തൊഗാഡിയ പറഞ്ഞു.
https://www.facebook.com/Malayalivartha
























