കാശ്മീർ നിയമസഭയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

കാശ്മീർ നിയമസഭയിൽ നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ അക്ബര്‍ ലോണ്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സഭയില്‍ ബി.ജെ.പി അംഗങ്ങള്‍ പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് തന്നെ പ്രകോപിപ്പിച്ചെന്നും അതാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും അക്ബര്‍ ലോണ്‍ വ്യക്തമാക്കി.
കാശ്മീരിലെ സൈനീക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ത്ഥികളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നതായും ബി.ജെ.പി വക്താവ് കവീന്ദര്‍ ഗുപ്ത ആരോപിച്ചു. ഇതിനിടെയാണ് അക്ബര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇതോടെ സഭയിൽ ബഹളമായി.
എന്നാൽ അക്ബര്‍ ലോണിന്റെ മുദ്രാവാക്യം വിളിയില്‍ എതിര്‍പ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ തന്നെ രംഗത്തെത്തി. അക്ബര്‍ ലോണ്‍ നിയമസഭയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നതായും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























