കൗമാരക്കാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് നാലംഗസംഘം ലൈംഗീകമായി പീഡിപ്പിച്ചശേഷം വഴിയിൽ തള്ളി; പ്രതികൾ പിടിയിൽ

പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം വഴിയിൽ തള്ളിയ നാലംഗസംഘം പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ച ലുധിയാനയിലായിരുന്നു സംഭവം. അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയം നാലുപേരും ഒരു സ്ത്രീയോടൊപ്പം ബ്യൂട്ടീഷനായ ഈ പെണ്‍കുട്ടിയെ കാണാനെത്തുകയായിരുന്നു. തുടർന്ന് ബന്ധുവിനെ വിവാഹത്തിനൊരുക്കാന്‍ കൂടെ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാലുപേരെയും മുന്‍പരിചയമുള്ളതിനാല്‍ പെൺകുട്ടി അവരോടൊപ്പം പോകുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ നാലംഗസംഘം ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടി തന്റെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പ്രതികളുടെ ഭീഷണിയെത്തുടര്‍ന്ന് വിവരങ്ങള്‍ പുറത്തുപറയാന്‍ ആദ്യം പെണ്‍കുട്ടി മടിച്ചെങ്കിലും വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പ്രദേശത്തെ സിസിടിവിയില്‍ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയും കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha
























