കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറിനകത്തു നിന്നും കിട്ടിയത് മൂന്നോളം സിറിഞ്ചുകള്‍

നിരന്തരമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറിനകത്തു നിന്നും മൂന്നോളം സിറിഞ്ചുകള്‍ ലഭിച്ചു. 2017-ല്‍ യുവതി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. അതിനുശേഷം യുവതിയ്ക്ക് വയറുവേദന പതിവായിരുന്നു. ഇതേത്തുടർന്നാണ് വരണാസി സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്.
എക്സ്-റേ പരിശോധനയിൽ യുവതിയുടെ വയറിനകത്ത് മൂന്നോളം സിറിഞ്ചുകൾ ഉള്ളതായി കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത വനിതാ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























