ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പരിശോധന; തട്ടിപ്പ് പുറത്തായപ്പോൾ യുവാവ് എസ്‌കേപ്പ്

ദീപ ജയകുമാറിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പരിശോധന. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു.
സംഭവ സമയത്ത് ദീപ ജയകുമാര്‍ വീട്ടിലില്ലായിരുന്നു. മിതേഷ് കുമാര്‍ എന്നു പരിചയപ്പെടുത്തിയയാള്‍ രാവിലെ ഒന്‍പതോടെയാണു ടി നഗറിലെ ദീപയുടെ വീട്ടിലെത്തിയത്.
ആദായ നികുതി ഉദ്യോഗസ്ഥനെന്നു പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഇയാള്‍ അകത്തേക്കു കയറി. പരിശോധനയ്ക്കു വന്നതാണെന്നും അടുത്ത സംഘം ഒരു മണിക്കൂറിനുശേഷം എത്തുമെന്നും ഇയാള്‍ അറിയിച്ചു. ദീപയുടെ ഭര്‍ത്താവ് മാധവനും അഭിഭാഷകന്‍ സാമി ചിന്നപിള്ളയും ഈ സമയം വീട്ടിലുണ്ടായിരുന്നു. പരിശോധന തുടങ്ങിയതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
ചാനല്‍ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു തടയാന്‍ ഇയാള്‍ ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ വീട്ടു വളപ്പിലേക്കു കയറരുതെന്നും ഇയാള്‍ അറിയിച്ചു. തൊട്ടുപിന്നാലെ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടന്‍ സ്ഥലത്തുനിന്നു മുങ്ങിയ യുവാവിനെ മാധ്യമ പ്രവര്‍ത്തകരും പൊലീസും പിന്തുടര്‍ന്നു. എന്നാല്‍, ഇയാള്‍ രക്ഷപ്പെട്ടു. മാധവന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























