കര്‍ണാടകയില്‍ പെന്റ 1 കുത്തിവയ്പ് എടുത്ത ഒന്നരവയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ചിന്നഗിരി ഡോഡ്ഡി ഗ്രാമത്തില്‍ സമ്പൂര്‍ണ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി പെന്റ 1 കുത്തിവയ്പ് എടുത്ത ഒന്നരവയസ് പ്രായമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു. വ്യാഴാഴ്ച നടന്ന കുത്തിവയ്പില്‍ ഒരു കുട്ടി ആ ദിവസവും മറ്റൊരു കുട്ടി തൊട്ടടുത്ത ദിവസവും മരിച്ചു. മരിച്ചവര്‍ രണ്ടും ആണ്‍ കുഞ്ഞുങ്ങളാണ്.
കര്‍ണാടകയിലെ ഹൊലലും പ്രാഥമികാരോഗ്രകേന്ദ്രത്തില്‍ ഒന്‍പത് കുട്ടികള്‍ക്കായിരുന്നു അഞ്ചില്‍ ഒന്ന് കുത്തിവയ്പ്' എന്നറിയപ്പെടുന്ന പെന്റ 1 കുത്തിവയ്പ് എടുത്തത്. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മാണ്ടിയ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായെത്തി.
ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായായിരുന്നു കുത്തിവയ്‌പെന്നും ഇത് സുരക്ഷിതമായിരുന്നെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുഞ്ഞുങ്ങളെ കുത്തിവയ്ക്കാനുപയോഗിച്ച മരുന്ന് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























