പരീക്കര്‍ക്ക് 'ചീയേഴ്സ്' പറഞ്ഞ് പെൺകുട്ടികൾ ;' ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍' ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതായി പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മറുപടിയുമായി പെണ്‍കുട്ടികള്‍ രംഗത്ത്. ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പോസ്റ്റ് ചെയ്താണ് അവര്‍ പരീക്കറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ചത്. പെണ്‍കുട്ടികള്‍ മാത്രമല്ല, മദ്ധ്യവയസ്കരായ സ്ത്രീകളും ബിയര്‍ കുടിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍' എന്ന ഹാഷ്ടാഗിനൊപ്പമാണ് സ്വദേശത്തും വിദേശത്തുമുള്ള പെണ്‍കുട്ടികള്‍ പരീക്കറിന് മറുപടി നല്‍കിയത്. പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങിയത് തന്നില്‍ ആശങ്കയും ഭയവും ഉണ്ടാക്കുന്നു എന്നാണ് പനാജിയില്‍ സംസ്ഥാന നിയമസഭ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് പരിപാടിയില്‍ സംസാരിക്കുന്പോള്‍ പരീക്കര്‍ പറഞ്ഞത്. പെണ്‍കുട്ടികളില്‍ ബിയറിന്റെ ഉപയോഗം ഏറി വരികയാണ്. ഇതെല്ലാം സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരീക്കര്‍ക്ക് ചീയേഴ്സ് എന്ന് പറഞ്ഞ ചിലര്‍ ഞങ്ങളെപ്പോലെ സ്വയം നിലനില്‍ക്കുന്ന സ്ത്രീകള്‍ ബിയര്‍ കുടിക്കുന്നതിന് മുന്പ് അനുവാദം ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും അദ്ദേഹത്തോട് ചോദിച്ചു. ബിയര്‍,വൈന്‍, വോഡ്ക, വിസ്കി എന്നിവ കഴിക്കുന്നവരേയും പുകവലിക്കുന്നവരേയും അറിയാമെന്ന് പറഞ്ഞവരും കുറവല്ല.
സൈനിക ക്യാന്പുകളില്‍ ചാവേറുകളായും ഭീകരരായും എത്തുന്ന പെണ്‍കുട്ടികളെയാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീക്കര്‍ ഭയക്കേണ്ടതെന്നായിരുന്നു മറ്റൊരു പെണ്‍കുട്ടിയുടെ കമന്റ്.
https://www.facebook.com/Malayalivartha
























