'ചിരിക്കും ജി.എസ്.ടിയോ!, ചിരിക്കാന്‍ ആരുടെയും അനുമതി വേണ്ട' ; രാജ്യസഭയിലെ ചിരി വിവാദത്തില്‍ തിരിച്ചടിച്ച് രേണുക ചൗധരി

രാജ്യസഭയിലെ ചിരി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. ചിരിക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചിരിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും രേണുക വ്യക്തമാക്കി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി അറിയിച്ച് മോദി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിനിടെ രേണുക ചൗധരി പൊട്ടിച്ചിരിച്ചതും അതിനെ പ്രധാനമന്ത്രി പരിഹസിച്ചതും വിവാദമായിരുന്നു. രാമായണം സീരിയലിന് ശേഷം ഇപ്പോഴാണ് ഇത്തരമൊരു ചിരി കേള്‍ക്കാന്‍ സൗഭാഗ്യം ലഭിച്ചതെന്നായിരുന്നു പ്രധാനമന്ത്രി പരിഹസിച്ചത്.
പ്രധാനമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണെന്ന് രേണുക ചൗധരി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























