എടിഎമ്മിലും വ്യാജന്‍...എടിഎമ്മില്‍ നിന്ന് കിട്ടിയത് അഞ്ഞൂറ് രൂപയുടെ വ്യാജന്‍

എടിഎം വഴി കിട്ടുന്ന രൂപയെ പേടിക്കേണ്ട എന്ന സ്ഥിതി മാറി. 500 രൂപയുടെ വ്യാജന്‍ എടിഎമ്മിലും കടന്നുകൂടി. ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ കറന്‍സി ലഭിച്ചത്. എടിഎമ്മില്‍ നിന്നും 10,000 രൂപ പിന്‍വലിച്ച വ്യക്തിയ്ക്കാണ് അഞ്ഞൂറ് രൂപയുടെ കറന്‍സി ലഭിച്ചത്.
നോട്ടിന്റെ പുറത്ത് ഫുള്‍ ഓഫ് ഫണ്‍ എന്നും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് ലഭിച്ച വ്യക്തി ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























