Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

ലോയ മരിച്ചത് ഹൃദയാഘാതത്താലല്ലെന്ന് ഇന്ത്യയിലെ പ്രഗല്ഭനായ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആര്‍.കെ. ശര്‍മ

12 FEBRUARY 2018 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ മരിച്ചത് ഹൃദയാഘാതത്താലല്ലെന്ന് ഇന്ത്യയിലെ പ്രഗല്ഭനായ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആര്‍.കെ. ശര്‍മ വ്യക്തമാക്കി.

ജഡ്ജി ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ ആകാമെന്നതിന്റെ അടയാളങ്ങള്‍ ചികിത്സ രേഖകളിലുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ജഡ്ജി ലോയയുടെ ദുരൂഹമരണം അന്വേഷിക്കുന്നത് ഏതുവിധത്തിലും തടയാന്‍ കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി സര്‍ക്കാറുകളും അമിത് ഷായും ഉന്നയിക്കുന്ന ഹൃദയാഘാത മരണമെന്ന വാദം ഖണ്ഡിക്കുന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന ഈ വിദഗ്ധാഭിപ്രായം.
ജഡ്ജി ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ ഹിസ്‌റ്റോപത്തോളജി റിപ്പോര്‍ട്ടും ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചതിന്റെ റിപ്പോര്‍ട്ടും വിശദമായി പരിശോധിച്ച ശേഷമാണ് മരിച്ചത് ഹൃദയാഘാതത്താലാണെന്ന വാദം ഡോ. ശര്‍മ തള്ളിക്കളഞ്ഞത്. ഹിസ്‌റ്റോപത്തോളജി റിപ്പോര്‍ട്ടില്‍ അത്തരമൊരു ഹൃദയാഘാതത്തിന്റെ തെളിവേ ഇല്ലെന്ന് ശര്‍മ പറഞ്ഞു. ഹൃദയാഘാതമുണ്ടായെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല. ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ഹൃദയാഘാതമല്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, ജഡ്ജി ലോയയുടെ രക്തധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടിയത് ശ്രദ്ധയില്‍പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാല്‍സ്യം ധമനികളിലടിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ ഹൃദയാഘാതമുണ്ടാകില്ല. കാല്‍സ്യം ധമനികളിലേക്ക് വന്നാല്‍ ഒരിക്കലും അവ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയില്ല. രിക്കുന്ന ദിവസം പുലര്‍ച്ച നാലു മണിക്ക് തനിക്ക് അസ്വസ്ഥത തോന്നുന്നതായി ജഡ്ജി ലോയ പറഞ്ഞുവെന്ന് മൊഴിയുണ്ട്. തുടര്‍ന്ന് ലോയ മരിച്ചതായി പ്രഖ്യാപിക്കുന്നത് 6.15നാണ്. അതായത് അസ്വസ്ഥതയുണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണിത്. ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായി അരമണിക്കൂറിലേറെ ജീവനുണ്ടെങ്കില്‍ അതിന്റെ മാറ്റം ഹൃദയത്തില്‍ കാണിക്കും. എന്നാല്‍, ഹൃദയാഘാതമുണ്ടായതിന്റെ മാറ്റം ലോയയുടെ കാര്യത്തിലില്ല.

ഹൃദയത്തിലേക്കും തിരിച്ചുമുള്ള രക്തധമനികളുടെ ന്യൂനത മരണകാരണമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രസ്താവന അതിനാല്‍ ശരിയല്ല. ബൈപാസ് സര്‍ജറിക്ക് വിധേയനാകുന്ന ഏതൊരാള്‍ക്കുമുണ്ടാകുന്ന ലക്ഷണങ്ങളൊന്നും ലോയയില്‍ കാണാനുമില്ല. അതിലേറെ ഗൗരവമേറിയത് തലച്ചോറിനെ പൊതിഞ്ഞ 'ഡുറ' ആവരണം ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അപകടത്തിലൊക്കെയാണിത് സംഭവിക്കുക. അതിനാല്‍ തലച്ചോറിന് ഏതോ തരത്തിലുള്ള ആക്രമണമേറ്റിട്ടുണ്ട്. ശാരീരികമായി നടത്തിയ ആക്രമണമാകാം അത്. എന്നാല്‍, അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിവെക്കാത്തത് വിചിത്രമാണെന്ന് ഡോ. ശര്‍മ പറഞ്ഞു. വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയുണ്ട്.

കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും അടക്കമുള്ള ഓരോ ആന്തരികാവയവവും ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് അതുകൊണ്ടാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസംകൊണ്ട് ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുമായിരുന്നുവെങ്കിലും ലോയയുടെ കാര്യത്തില്‍ 14 ദിവസം എടുത്തത് എന്തിനാണെന്നും ഡോ. ശര്‍മ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (5 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (9 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (29 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (31 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (38 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (40 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (45 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (51 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (56 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (1 hour ago)

Malayali Vartha Recommends