ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു, 12 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു 12 ട്രെയിനുകളുടെ സര്‍വീസാണ് ഇന്ന് റദ്ദാക്കിയത്.
13 ട്രെയിനുകള്‍ വൈകുമെന്നും നാല് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും ആണ്.
https://www.facebook.com/Malayalivartha
























