ഇന്ത്യന്‍ സൈന്യം ആറേഴു മാസം കൊണ്ട് ചെയ്യുന്നത് വെറും മൂന്നു ദിവസം കൊണ്ട് ചെയ്യാന്‍ ആര്‍എസ്‌എസിനു കഴിയും: ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്

ഇന്ത്യന്‍ സൈന്യം ആറേഴു മാസം കൊണ്ട് ചെയ്യുന്നത് വെറും മൂന്നു ദിവസം കൊണ്ട് ചെയ്യാന്‍ ആര്‍എസ്‌എസിനു കഴിയുമെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ തന്റെ സംഘടനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോലും ഇതിനായി ആറോ എട്ടോ മാസം സമയമെടുക്കുമെന്നും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്‌എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
''രാഷ്ട്രീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല. എന്നാല്‍ സൈനികര്‍ക്ക് തുല്യമായ അച്ചടക്കം ഞങ്ങൾക്കുണ്ട്. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്‌എസ് തയ്യാറാണ്. ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ കൊണ്ടു ചെയ്യുന്ന കാര്യങ്ങള്‍ വെറും മൂന്നു ദിവസം കൊണ്ട് ആര്‍എസ്‌എസ് ചെയ്യും അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്''- മോഹന്‍ ഭാഗവത് പറഞ്ഞു.
https://www.facebook.com/Malayalivartha
























