ശ്രീനഗറിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം: സൈനികന് വീരമൃത്യു

ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനു വീരമൃത്യു. ഇന്ന് പുലർച്ചെ ശ്രീനഗറിലെ കരംനഗറിലുള്ള സൈനിക ക്യാന്പിനു നേരെയാണ് ആക്രമണമുണ്ടായത്.
സിആർപിഎഫ് ക്യാന്പിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തുനിന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ ജമ്മുവിലെ സുംജവാനിലെ പട്ടാളക്യാന്പിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























