ബസിലിരുന്ന് അശ്ലീല പ്രദര്‍ശനം... പണികൊടുത്ത് ഇരുപതുകാരി

ഓടിക്കൊണ്ടിരുന്ന ബസില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് പണികൊടുത്ത് ഇരുപതുകാരി. ബസില്‍തൊട്ടടുത്തിരുന്ന് തുടര്‍ച്ചയായി ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചു. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വച്ചെങ്കിലും മറ്റ് യാത്രക്കാര്‍ ആരും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സഹികെട്ടപ്പോഴാണ് സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഈ വീഡിയോ പിന്നീട് സമൂഹമാധ്യമത്തിലും ഷെയര്‍ ചെയ്തു. ഡല്‍ഹി വസന്ത് വിഹാര്‍ സ്‌റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കാണു യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. വസന്ത് വിഹാറില്‍ നിന്ന് ഐഐടി ഗേറ്റിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. അതിനിടെയാണു തൊട്ടപ്പുറത്തിരുന്ന മധ്യവയസ്‌കന്‍ അശ്ലീല പ്രദര്‍ശനം ആരംഭിച്ചത്.
ഇത്തരം സംഭവങ്ങളെ ആരും ലൈംഗിക അതിക്രമമായി പോലും കണക്കാക്കാത്തതു നിര്‍ഭാഗ്യകരമാണെന്ന് പെണ്‍കുട്ടി പറയുന്നു. മറ്റുള്ളവര്‍ക്കൊരു മാതൃകയായിട്ടാണു പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























