"ഹനുമാൻ ചാലിസ’' എന്ന ഹിന്ദു ഭക്തിഗാനം പാടിയാൽ പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കാമെന്ന് ബിജെപി നേതാവ്

ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസത്തേക്കു പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്. എല്ലാ ജനങ്ങളും ദിവസവും "ഹനുമാൻ ചാലിസ’' എന്ന ഹിന്ദു ഭക്തിഗാനം പാടിയാൽ പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കാമെന്നാണ് മധ്യപ്രദേശിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ രമേശ് സക്സേന പറയുന്നത്.
''ഓരോ ഗ്രാമവും ദിവസേന ഒരു മണിക്കൂർ "ഹനുമാൻ ചാലിസ’ ആലപിച്ചാൽ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് നിങ്ങൾക്കു ഞാൻ ഉറപ്പുനൽകുന്നു. അടുത്ത അഞ്ചു ദിവസത്തേക്ക് ഒരു മണിക്കൂർ നേരം "ഹനുമാൻ ചാലിസ’ ആലപിക്കാൻ യുവാക്കളോടു ഞാൻ ആവശ്യപ്പെടുന്നെന്നും മഹേഷ് സക്സേന പറഞ്ഞു.
ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസത്തേക്കു പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരാമർശിച്ചായിരുന്നു ബിജെപി നേതാവിന്റെ ഉപദേശം.
https://www.facebook.com/Malayalivartha
























