മോദിയെ പുകഴ്ത്തിക്കൊണ്ട് പ്രചരിപ്പിച്ച ആ വാർത്ത വ്യാജം; ആയിരക്കണക്കിനാളുകളാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനം വലിയ വാർത്തയായിരുന്നു. യു.എ.ഇയിലെത്തിയ മോദിയെ പുകഴ്ത്തിക്കൊണ്ട് മോദി പങ്കെടുത്ത ചടങ്ങില്‍ അബൂദബി കിരീടാവകാശി 'ജയ് ശ്രീരാം' മുഴക്കി എന്ന് 'ടൈംസ് നൗ', 'സീ ന്യൂസ്' തുടങ്ങിയ ഇന്ത്യന്‍ ചാനലുകളും സംഘ്പരിവാറിന്റെ കീഴിലുള്ള വാര്‍ത്ത വെബ്സൈറ്റുകളും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വ്യാജ വാർത്തമൂലം നാണക്കേടിലായിരിക്കുകയാണ് ഇന്ത്യൻ സമൂഹം. യു.എ.ഇ. ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ മതസഹിഷ്ണുതക്ക് കോട്ടംവരുത്തുന്ന നടപടികളുണ്ടാവരുതെന്ന് മോദി ഒാര്‍മിപ്പിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ വ്യാജവാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 2016ല്‍ അബൂദബിയില്‍ നടന്ന മൊരാരി ബാപ്പുവിന്റെ രാം കഥ പരിപാടിയില്‍ പങ്കെടുത്ത ഒരു അറബി ശൈഖ് ജയ് സിയാരാം എന്ന വചനത്തോടെ പ്രസംഗം തുടങ്ങുന്ന വിഡിയോ ചേര്‍ത്താണ് വ്യാജവാര്‍ത്ത പെരുപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ലിങ്കുകളും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലും സ്വാധീനിക്കാനും ജയ് ശ്രീരാം വിളിപ്പിക്കാനും കഴിവുള്ളയാളാണ് മോദിജി എന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും ആയിരക്കണക്കിനാളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് വ്യാജ വാര്‍ത്തക്കെതിരെ അറബ് മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ചില ഇന്ത്യൻ മാധ്യമങ്ങള്‍ വാര്‍ത്ത പിൻവലിച്ചു.
https://www.facebook.com/Malayalivartha
























