"നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ആർ എസ് എസ്" ;കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം മോദിക്കെതിരെയുള്ള ആയുധമാക്കി രാഹുല്‍ ഗാന്ധി

ബി.ജെ.പി നേതൃത്വത്തെയും മോദി സര്‍ക്കാറിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ആര്‍.ബി.ഐ അല്ല ആര്‍.എസ്.എസ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിനെ നിലവില്‍ നയിക്കുന്നത് ആര്‍.എസ്.എസാണ്. എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസിന് വേണ്ടപ്പെട്ടവരാണ് ഉള്ളത്. ആര്‍മിയെ പരിഹസിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭാഗവത് നടത്തിയത്. ഹിന്ദുത്വ വിഷയങ്ങളുയര്‍ത്തി കര്‍ണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ നാല് ദിവസമായി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി. ആറ് ജില്ലകളിലായി 700 കിലോ മീറ്റര്‍ ദൂരം രാഹുല്‍ സഞ്ചരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























