ഇന്ത്യയെ സ്നേഹിക്കുന്നതുപോലെതന്നെ താന്‍ പാകിസ്താനെയും സ്നേഹിക്കുന്നു; കശ്മീര്‍ വിഷയവും തീവ്രവാദവും ചര്‍ച്ചയിലൂടെ ഇല്ലായ്മ ചെയ്യണമെന്നും മണിശങ്കര്‍ അയ്യര്‍

ഇന്ത്യയെ സ്നേഹിക്കുന്നതുപോലെതന്നെ താന്‍ പാകിസ്താനെയും സ്നേഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.കശ്മീര്‍ വിഷയവും തീവ്രവാദവും ചര്‍ച്ചയിലൂടെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കറാച്ചിയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു മണിശങ്കര്‍ അയ്യര്‍.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഒരേയൊരു വഴിയേയുള്ളു– മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചർച്ച. ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ട് ഞാൻ പാക്കിസ്ഥാനെയും സ്നേഹിക്കുന്നു. അയൽക്കാരനെ ഇന്ത്യയെപ്പോലെ തന്നെ സ്നേഹിക്കണം. ഇന്ത്യയോടുള്ള സമീപനത്തിൽ പാക്കിസ്ഥാൻ ഏറെ മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിവാദ പ്രസ്താവന നടത്തിയ മണിശങ്കർ അയ്യരെ പാർട്ടിയിൽനിന്നും പുറത്താക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമന്ത റാവു വ്യക്തമാക്കി. മണിശങ്കർ അയ്യർ വിവാദപ്രസ്താവനകൾ അവസാനിപ്പിക്കണം. അദ്ദേഹത്തെ നിലവിൽ പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തീർച്ചയായും അയ്യരെ പാർട്ടിയിൽനിന്നും പുറത്താക്കണമെന്നും ഹനുമന്ത റാവു ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























