ബാലനെ കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ചു ; സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിലായത് ഇങ്ങനെ

ബാലനെ കൊലപ്പെടുത്തി അയല്‍വാസിയായ യുവാവ് മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ചു. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അവ്ദേശ് സക്യ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഏഴിനാണ് ഏഴ് വയസുകാരനായ ആശിഷിനെ കാണാതാകുന്നത്. തുടര്‍ന്ന് ബാലന്റെ പിതാവ് കരണ്‍സിംഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കുറിച്ച് പോലീസിനു വിവരം ലഭിച്ചില്ല. ഇതിനിടെ അവ്ദേശിന്റെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പരന്നത് സമീപവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എലി ചത്തതാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്ടിയില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ആശിഷ് ഇടയ്ക്കിടെ തന്നെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ഈ സന്ദര്‍ശനം വിലക്കിയതാണ് കൊല ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും യുവാവ് മൊഴി നല്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ അവ്ദേശ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























