പ്രശസ്ത മാധ്യമപ്രവർത്തകൻ മുസഫർ ഹുസൈൻ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും ചിന്തകനും മാധ്യമപ്രവർത്തകനുമായ മുസഫർ ഹുസൈൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുംബൈ വിക്റോളിയിലെ സ്വകാര്യ ആശുപത്രിയിലായിൽ വച്ചായിരുന്നു അന്ത്യം. അസുഖങ്ങളെത്തുടർന്ന് ജനുവരി 30ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുസഫർ ഹുസൈനെ 2002ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസഫർ ഹുസൈൻ പല പുസ്തകങ്ങളിലും ഇസ്ലാമിക പാരമ്പര്യങ്ങളെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























