തന്ത്രം ഫലിച്ചു! കൃഷിതോട്ടത്തിൽ കണ്ണ് പെടാതിരിക്കാൻ കർഷകൻ വച്ചത് ഈ പോൺ താരത്തിന്റെ ബിക്കിനി ചിത്രം

ആരും കണ്ണുപ്പെടാതിരിക്കാൻ കെട്ടിടപ്പണി നടക്കുന്ന സ്ഥലങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ മൺചട്ടിയും വൈക്കോലുമുപയോഗിച്ച് പല രൂപങ്ങൾ വയ്ക്കാറുണ്ട്. എങ്കിലും ആളുകൾ നോക്കുകുത്തികളിൽ ശ്രദ്ധിക്കാതെ കൃഷിയിടങ്ങളിൽ നോക്കാറുണ്ട്. അറിയാതെപ്പോലും കൃഷി ചെയ്യുന്ന സ്ഥലത്തേയ്ക്ക് നോക്കാതിരിക്കാൻ പാടത്തിനു സമീപം ഒരു പോൺ താരത്തിന്റെ ഫ്ലക്സ് വച്ച് വ്യത്യസ്തനായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകന്‍.
കൃഷി തോട്ടം കണ്ണ് പെടാതിരിക്കാൻ വച്ചത് ബോളിവുഡ് സുന്ദരിയും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണിന്റെ ചിത്രമാണ്. അതും ചുവന്ന നിറത്തിലുള്ള സണ്ണിയുടെ ബിക്കിനി ചിത്രം. കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യുന്ന പാടത്തിന് മുമ്പില്‍ സണ്ണിയും നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോള്‍ നാട്ടുകാരുടെ നോട്ടം മുഴുവൻ ആ ചിത്രത്തിലാണെന്ന് ഈ കര്‍ഷകന് ഉറപ്പാണ്. 10 ഏക്കറില്‍ തനിക്ക് ഈ വര്‍ഷം ലഭിച്ചത് മികച്ച വിളവാണെന്നും തന്ത്രം ഫലിച്ചുവെന്നുമാണ് ചെഞ്ചു പറയുന്നത്. കരയുകയും കന്നോട് കുശുമ്പ് തോന്നുകയും വേണ്ട എന്നും പോസ്റ്ററില്‍ തെലുങ്കില്‍ എഴുതിയിട്ടുണ്ട്. ഇത് ഒരല്‍പ്പം സാഹസികമായിപ്പോയെന്നാണ് നാട്ടുകാർ പറയുന്നത്.

https://www.facebook.com/Malayalivartha
























