ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിയമ വിദ്യാര്‍ഥി ദിലീപ് സരോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിയമ വിദ്യാര്‍ഥി ദിലീപ് സരോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ വിജയ് ശങ്കറിനെയാണ് പോലീസ് പിടികൂടിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചൊവ്വാഴ്ച പിടികൂടിയതായും എഡിജിപി എസ്.എന്‍. സബട്ട് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദിലീപ് സരോജിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഹോക്കി സ്റ്റിക്ക്, ഇരുന്പ് പൈപ്പ്, ഇഷ്ടിക എന്നിവയുപയോഗിച്ചാണ് ദിലീപ് സരോജിനെ അക്രമികള്‍ മര്‍ദിച്ചത്. ദിലീപ് തന്റെ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അവിടെയെത്തിയ മൂന്ന് പേരുമായി തര്‍ക്കമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























