Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അഡാർ ലവിലെ നായിക പ്രിയാ വാര്യരടക്കമുള്ളവർ മതവികാരം വ്രണപ്പെട്ടുത്തിയതായി പരാതി; സംഭവത്തെകുറിച്ച് ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു  

14 FEBRUARY 2018 12:14 PM IST
മലയാളി വാര്‍ത്ത

ഒറ്റദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ അഡാർ ലവ് എന്ന സിനിമയിലെ പ്രിയാ വാര്യർ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കെതിരെ പരാതിയുമായി ഒരു കൂട്ടം യുവാക്കൾ. ഈ ഗാനത്തിനെതിര യുവാക്കൾ ഹൈദരാബാദ് പോലീസില്‍ പരാതി നൽകി. പാട്ടിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ പ്രവാചകനെ നിന്ദിക്കുന്നുവെന്ന് ഹൈദരാബാദ് സ്വദേശിയായ അദ്നാൻ ഖമർ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. ആളുകൾക്ക് മനസ്സിലാക്കുന്നതിനായി പാട്ടിന്റെ വരികളും അതിന്റെ ഇംഗ്ലീഷ് വിവർത്തനവും അദ്ദേഹം പോസ്റ്റു ചെയ്യുകയും ചെയ്തു. എന്നാൽ പരാതി നൽകിയ യുവാക്കൾ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഹൈദരാബാദ് പോലീസ് പറഞ്ഞു.

പാട്ടിലെ നായികമാരില്‍ ഒരാളായ പ്രിയ പി വാര്യർ ഗാനരംഗത്തിലെ ഒറ്റ സൈറ്റടി കൊണ്ട് മലയാളികളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഗാനം ട്രോളന്മാരും നന്നായി ട്രോളിക്കൊണ്ടിരിക്കുകയാണ്. ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പ്രിയ. 6.06 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് പ്രിയയെ പിന്തുടര്‍ന്നത്. പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയയ്ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് പുതിയ വാര്‍ത്തകള്‍.

ഒരു ദിവസംകൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിലും പ്രിയ മൂന്നാം സ്ഥാനം നേടിയിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്. ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്. പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരുന്നു. പാക്കിസ്ഥാനി എന്റര്‍ടെയ്നേഴ്സ് എന്ന ഫേസ്ബുക്ക്പേജ്‌ പ്രിയയെ ഏറ്റെടുത്തിരുന്നു. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തുന്നത്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ഈ ഗാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഈയടുത്ത് താന്‍ കണ്ട ഏറ്റവും ക്യൂട്ടായ വിഡിയോയാണിതെന്നും ലാളിത്യമാണ് ഇതിന്റെ ശക്തിയെന്നുമാണ് അല്ലു ട്വീറ്റ് ചെയ്തത്. മലയാളി മങ്ക ഐശ്വര്യ റായി പട്ടം സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അന്നേ തനിക്കൊരു നടിയാകണം എന്ന ആഗ്രഹം പ്രിയ പ്രകടിപ്പിച്ചിരുന്നു.

ബോംബെയിലായിരുന്നു പ്രിയ. കുടുംബം തൃശ്ശൂരില്‍ സ്ഥിരതാമസമാക്കിയതോടെ പ്രിയയും തൃശ്ശൂര്‍ക്കാരിയായി. തൃശ്ശൂര്‍ വിമല കോളേജിലാണ് പ്രിയ പഠിച്ചത്. ചെറുപ്പം മുതലേ പ്രിയയുടെ ആഗ്രഹം ഒരു സിനിമാ നടി ആകണം എന്നായിരുന്നു. സംഗീതത്തിലും പ്രിയയ്ക്ക് വലിയ താത്പര്യമുണ്ട്. തനിക്ക് വരുന്ന എല്ലാ അവസരങ്ങളെയും നല്ല രീതിയില്‍ ഉപയോഗിക്കാൻ പ്രിയ ശ്രമിച്ചിരുന്നു. ജീവിതത്തിൽ അച്ഛനും അമ്മയുമല്ലാതെ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി പൗലോ കൊയ്‌ലോ ആണെന്നും പ്രിയ പറയുന്നു. നിങ്ങള്‍ക്കൊരു ആഗ്രഹമുണ്ടെങ്കില്‍, അത് ദൃഢമാണെങ്കില്‍ നേടിയെടുക്കാന്‍ ലോകം മൊത്തം നിങ്ങളെ സഹായിക്കും എന്ന അദ്ദേഹത്തിന്റെ വാക്കാണ് ഏറ്റവുമധികം സ്വാധീനിച്ചത്.

ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് പ്രിയ അഭിനയ രംഗത്തെത്തിയത്. കടലാസു തോണി എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമായിരുന്നു. പ്രേമത്തിലെ മലര്‍മിസ്സിന് ശേഷം വൈറലാകുന്ന പുതുമുഖ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാര്‍ ലവിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി എത്തിയതാണ് പ്രിയ ഉള്‍പ്പെടെയുള്ള താരങ്ങൾ. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത് കണ്ടപ്പോള്‍ അവരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആക്കി ഒതുക്കാന്‍ കഴിയില്ലെന്ന് ഒമറിനു തന്നെ തോന്നി. അത്രയ്ക്കു മനോഹരമായിരുന്നു എല്ലാവരുടേയും അഭിനയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (14 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (36 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (47 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (54 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends