ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നാളെ ഇന്ത്യയില്‍. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് റൂഹാനി ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റൂഹാനിയുടെ സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2016 മേയില്‍ മോദി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാനില്‍നിന്നു ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
https://www.facebook.com/Malayalivartha
























