കൊടും ക്രൂരതകള്‍ വിനോദമാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പെണ്‍കുട്ടിയെ ഒരു മണിക്കൂറില്‍ രണ്ട് തവണ പീഡിപ്പിച്ചതായാണ് വിവരം. പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് ക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. 70 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പിടിയിലായപ്പോഴാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് കൊന്നതായുള്ള വിവരം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ തന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിച്ചത്.
വൃദ്ധയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം അതെ ദിവസം തന്നെ ഇയാള്‍ അത് വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുവന്നിരുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























