ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു. കഴിഞ്ഞ ദിവസം ടി.വിയിലൂടെയാണ് രാജി വാര്‍ത്ത അറിയിച്ചത്. എന്നാല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കുകയോ സഭയില്‍ അവിശ്വാസ പ്രമേയം നേരിടുകയോ വേണമെന്ന് അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2009 മുതല്‍ അധികാരത്തിലേറിയ സുമ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 2019ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് സുമയുടെ രാജി.
https://www.facebook.com/Malayalivartha
























