മഹാരാഷ്ട്രയിൽ ആലിപ്പഴവീഴ്ചമൂലം പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

മഹാരാഷ്ട്രയിലെ ആലിപ്പഴവീഴ്ചമൂലം പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ചൊവ്വാഴ്ചയാണ് മഹാരാഷ്ട്രയിലെ ഭണ്ടാര, ഗോണ്ടിയ ജില്ലകളിൽ ആലിപ്പഴവീഴ്ചയുണ്ടയത്. ഇതേതുടർന്ന് അഞ്ഞൂറിലധികം പക്ഷികളാണ് ചത്തൊടുങ്ങിയത്.
അടുത്തുള്ള ജില്ലകളിലും കുറെ പക്ഷികൾ ചത്തൊടുങ്ങിയതായി റിപ്പോർട്ടുകളുണ്ടെന്നും ഇതിന്റെ കണക്കെടുക്കൽ പൂർത്തിയായിട്ടില്ലെന്നും റേഞ്ച് ഓഫീസർ എ.ആർ.ജോഷി അറിയിച്ചു. ചത്ത പക്ഷികളിൽ കൂടുതലും തത്ത ഇനത്തിൽപ്പെട്ട പക്ഷികളാണ്. തുംസർ ഗ്രാമത്തിൽമാത്രം 460 തത്തകൾ ചത്തതായി തുംസർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഒരു ബോധിവൃക്ഷത്തിൽ ചേക്കേറിയിരുത്ത തത്തകളാണ് കൂട്ടത്തോടെ ചത്തത്. ആലിപ്പഴവീഴ്ചയിൽ വൃക്ഷത്തിലുണ്ടായിരുന്ന ഒരു കടന്നൽക്കൂട് ഇളകി തത്തകളെ ആക്രമിച്ചതും കൂടുതൽ തത്തകൾ ചാകാനിടയാക്കി.
https://www.facebook.com/Malayalivartha
























