തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും മിനിമം നിരക്ക് നാലു രൂപ മാത്രം

തമിഴ്‌നാട്ടില്‍ ആറുവര്‍ഷത്തിനുശേഷം കഴിഞ്ഞമാസം 20ന് ബസ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും സാധാരണ ബസില്‍ മിനിമം നിരക്ക് നാലുരൂപ മാത്രം. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കൂടി ഉള്‍പ്പെട്ട പ്രതിപക്ഷപാര്‍ട്ടികളുടെ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് വര്‍ധിപ്പിച്ച നിരക്ക് ചെറിയ തോതില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി 15 മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിച്ച നിരക്കാണ് ഒരു ശതമാനം കുറച്ചത്. ചെന്നൈ നഗരത്തില്‍ സര്‍വിസ് നടത്തുന്ന മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി) ബസുകളിലെ കുറഞ്ഞ നിരക്ക് നാലുരൂപയാണ്. കൂടിയ നിരക്ക് 22 രൂപയും. 58 പൈസയാണ് ഉയര്‍ത്തിയത്. ചെന്നൈ ഒഴികെ മറ്റ് നഗരപ്രദേശങ്ങളിലെ കുറഞ്ഞ നിരക്ക് നാലുരൂപയായും കൂടിയ നിരക്ക് 18 രൂപയായും ഉയര്‍ത്തി.
https://www.facebook.com/Malayalivartha
























