വിശന്നു വലഞ്ഞു; സഹിക്കാനാകാതെ വയലിൽനിന്നും മധുരക്കിഴങ്ങ് പറിച്ച കുട്ടികളെ മർദിച്ച ശേഷം നഗ്നരാക്കി ഓട്ടിച്ചത് മൂന്നു കിലോമീറ്റർ

വിശപ്പ് അസഹനീയമായപ്പോൾ വയലിൽനിന്നും മധുരക്കിഴങ്ങ് പറിച്ച കുട്ടികളെ കർഷകൻ ക്രൂരമായി മർദ്ദിച്ചശേഷം നഗ്നരാക്കി ഓട്ടിച്ചത് മൂന്നു കിലോമീറ്റർ. പഞ്ചാബിലെ അമൃത്സറിൽ സോഹിയാൻ കല ഗ്രാമത്തിലായിരുന്നു സംഭവം. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികളാണ് മർദ്ദനത്തിനിരയായത്.
പട്ടം പറത്തുകയായിരുന്ന കുട്ടികൾ വിശന്നപ്പോൾ മധുരക്കിഴങ്ങ് പറിച്ച് കഴിക്കുകയായിരുന്നു. ഇതുകണ്ട കർഷകൻ ഇവരെ പിടികൂടി മർദിക്കുകയും വസ്ത്രംവലിച്ചുകീറി മൂന്നു കിലോമീറ്ററോളമുള്ള വയലിലൂടെ ഓടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പോലീസ് കർഷകനെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























