Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മനസിന്റെ താളം തെറ്റിയ ഭാര്യയെ കാണാനില്ല; കണ്ടെത്താനായി ഭർത്താവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്ററോളം: ഇരുപത്തിനാല് ദിവസം കൊണ്ട് അറുപത്തിയഞ്ചു ഗ്രാമങ്ങൾ ... ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

15 FEBRUARY 2018 09:09 AM IST
മലയാളി വാര്‍ത്ത

കാണാതായ ഭാര്യയെ കണ്ടെത്താന്‍ സൈക്കിളില്‍ 600 കിലോമീറ്ററോളം താണ്ടിയ ഒരു ഭര്‍ത്താവുണ്ട് ജാര്‍ഖണ്ഡിലെ ബാലിഗോഡ ഗ്രാമത്തില്‍. മനോഹര്‍ നായക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കാണാതായ ഭാര്യ അനിതയെ കണ്ടെത്താനാണ് 42കാരനായ മനോഹര്‍ ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ചത്. 65 ഗ്രാമങ്ങളാണ് 24 ദിവസം കൊണ്ട് മനോഹര്‍ പിന്നിട്ടത്.

എന്നാല്‍ ഇത്രയും ദൂരം സഞ്ചരിച്ചിട്ടും മനോഹറിന് അനിതയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ നല്‍കിയ പരസ്യമാണ് മനോഹറിന് തുണയായത്. ഒടുവില്‍ പശ്ചിമ ബെംഗാളിലെ ഖരഗ്പുറില്‍നിന്ന് മനോഹറിന് ഭാര്യയെ തിരിച്ചുകിട്ടുകയും ചെയ്തു. കുമ്രസോള്‍ ഗ്രാമത്തിലാണ് അനിതയുടെ മാതാപിതാക്കളുടെ വീട്. ഇവിടെ നിന്നാണ് ജനുവരി 14 ന് അനിതയെ കാണാതാവുന്നത്. മകര സംക്രാന്ത്രി ആഘോഷത്തിനാണ് അനിത മാതാപിതാക്കളുടെ വീട്ടിലെത്തിയത്. രണ്ടുദിവസത്തിനു ശേഷം ഭാര്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് മുസബാനിയിയിലെയും ദുമരിയയിലെയും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതായി മനോഹര്‍ പറയുന്നു.

മാനസികാസ്വാസ്ഥ്യവും സംസാരിക്കുന്നതിന് ബുദ്ധിമുട്ടുകളുമുള്ള വ്യക്തിയാണ് അനിത. എന്നാല്‍ പോലീസുകാര്‍ക്ക് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കണ്ടെത്താന്‍ മനോഹര്‍ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ സൈക്കിളിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ തിരച്ചില്‍ ഫലവത്തായില്ല.

തുടര്‍ന്ന് മനോഹര്‍ പ്രാദേശിക പത്രങ്ങളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാണ്മാനില്ല എന്ന തലക്കെട്ടില്‍ അനിതയുടെ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഖരഗ്പുറിലെ ചിലയാളുകള്‍ അവിടത്തെ ഒരു വഴിയോര ഭക്ഷണശാലയ്ക്കു സമീപം ഇരിക്കുന്ന സ്ത്രീ അനിതയാണെന്ന് തിരിച്ചറിയുന്നത്.

ഇവര്‍ ആദ്യം ഖരഗ്പുര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഖരഗ്പുര്‍ പോലീസ് അനിതയുടെ ചിത്രം വാട്ട്സ് ആപ്പ് മുഖാന്തരം മുസാബനിയിലെ പോലീസിന് അയച്ചു നല്‍കി. അനിതയെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ഇരുവരുടെയും ആധാര്‍ കാര്‍ഡുകളുമായി ഖരഗ്പുറിലെത്താന്‍ ആവശ്യപ്പെട്ടതായി മുസബാനി എസ് എച്ച് ഒ സുരേഷ് ലിന്‍ഡ പറഞ്ഞു. ഫെബ്രുവരി പത്തിനാണ് മനോഹറും അനിതയും തമ്മില്‍ കണ്ടത്.പതിനൊന്നാം തിയതി ഇരുവരും വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (18 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (40 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (51 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (58 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends