ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നു ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ പിന്മാറി

ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നു ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ പിന്മാറി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് ജഡ്ജി യുടെ പിന്മാറ്റം. അതേസമയം ഇതിനുള്ള കാരണം വ്യക്തമല്ല. കേസ് മാര്‍ച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.
കേസില്‍ ഹിന്ദുജ ബ്രദേഴ്‌സ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐയും ബിജെപി നേതാവ് അജയ് അഗര്‍വാളും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 64 കോടിയുടെ ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ 2005 മേയിലാണ് ഹിന്ദുജ ബ്രദേഴ്‌സിനെയും കന്പനിയെയും ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
https://www.facebook.com/Malayalivartha
























