ഡല്‍ഹിയിലും ജയ്പൂരിലും അഹമ്മദാബാദിലുമുണ്ടായ സ്‌ഫോടന പരമ്പര കേസിലെ സൂത്രധാരന്‍ പിടിയില്‍

2008ല്‍ ഡല്‍ഹിയിലും ജയ്പൂരിലും അഹമ്മദാബാദിലുമുണ്ടായ സ്‌ഫോടന പരന്പര കേസിലെ സൂത്രധാരന്‍ പിടിയില്‍. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദിലെ അംഗമായ മുഹമ്മദ് അരീസ് ഖാന്‍ എന്നയാളാണ് പിടിയിലായത്.
രഹസ്വാന്വേഷണ വിഭാഗം നേപ്പാളില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു. മുഹമ്മദ് അരീസ് ഖാന്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ദ്ധ്യമുള്ളയാളാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2008ല്‍ ഡല്‍ഹിയിലും ജയ്പൂരിലും അഹമ്മദാബാദിലുമുണ്ടായ സ്‌ഫോടന പരന്പരകളില്‍ 165 പേര്‍ കൊല്ലപ്പെടുകയും 535 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























