ഹരിയാനയിലെ സിവിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തം; അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഹരിയാനയിലെ സിവിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായി. സെക്രട്ടറിയേറ്റിന്‍റെ ഒന്നാം നിലയിലായിരുന്നു തീ പടർന്നത്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല.
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha
























