ഓപ്പറേഷൻ മൊബൈൽ ഫോൺ വെളിച്ചത്തിൽ ; അവസരോചിതമായ ഇടപെടൽ തുണച്ചത് വിലപ്പെട്ട ജീവൻ

പവർ കട്ട് വരുന്നത് സാധാരണയാണ് എന്നാൽ ഓപ്പറേഷൻ തീയേറ്ററിൽ കറന്റ് പോയാലോ?...അത്തരത്തിലൊരു സംഭവം ഉണ്ടായി. എന്നതാണെന്നല്ലേ?...ആന്ധ്രാപ്രദേശിലെ വലിയ ആശുപത്രികളിലൊന്നായ ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കവേ ശസ്ത്രക്രിയ മേശയുടെ മുകളിലുള്ള ലൈറ്റ് ഓഫായി. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് സാഹചര്യത്തെ സമചിത്തതയോടെ ഡോക്ടർമാർ മൊബൈൽ ഫോൺ വെട്ടത്തിൽ ശസ്ത്രക്രിയ തുടർന്നു.
രണ്ടു നഴ്സുമാരും മറ്റൊരാളും ചേർന്നാണ് ഡോക്ടർക്ക് മൊബൈൽ വെളിച്ചം നൽകിയത്. ശസ്ത്രക്രിയ മുറിയിൽ പൂർണസമയം വൈദ്യുതി ലഭ്യമാണ്. എന്നാൽ എന്തുകൊണ്ടാണ് ശനിയാഴ്ചത്തെ സംഭവം ഉണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഒരു രോഗിക്ക് പട്ടികടിച്ചതിനെ തുടർന്ന് മൂക്കിനുണ്ടായ പരിക്ക് ഭേദമാക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സുനിതയാണ് ശസ്ത്രക്രിയ നടത്തിയത്.
മൂന്നു മണിക്കൂർ തുടർച്ചയായി വൈദ്യുതി നിലച്ചതാണ് ഓപ്പറേഷൻ തീയറ്ററിലെ വൈദ്യുതിബന്ധവും നിലയ്ക്കാൻ കാരണമായത്. പതിവ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി നിലച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha
























