ഭക്ഷ്യവിഷബാധ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് പരിശോധിച്ചതിന് ശേഷമാണ് മുംബയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയത്.
ഗോവയില്‍ നിന്ന് വിമാനമാര്‍ഗം വഴിയാണ് അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി മുംബയിലെത്തിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ എത്തി പരിശോധിച്ച ശേഷം മന്ത്രി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രണ്ടാം വട്ട പരിശോധനയ്ക്ക് വീണ്ടും എത്തുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ മുംബയിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമസഭയിലെ ബഡ്ജറ്റ് സമ്മേളനം അടുത്ത തിങ്കളാഴ്ച നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























