ഭർത്താവിന് പോൺ ദൃശ്യങ്ങളോട് അമിതാസക്തി; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നു; പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ

ഭർത്താവിന് പോൺ ദൃശ്യങ്ങളോട് അമിതാസക്തിയാണെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ചൂണ്ടി കാണിച്ച് പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീം കോടതിയിൽ. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പോൺ ദൃശ്യങ്ങളോടുള്ള ആസക്തിമൂലം ഭർത്താവ് ദൈനംദിന പ്രവർത്തനങ്ങൾ അവഗണിക്കുകയാണെന്നും തന്റെ മാനസികവും ശാരീരികവുമായ ആവശ്യങ്ങൾ ഭർത്താവ് നിറവേറ്റുന്നില്ലെന്നും യുവതി ഹർജിയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഭർത്താവ് വിവാഹമോചനത്തിനു നിർബന്ധിക്കുകയാണെന്നും കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് യുവതിയുടെ പരാതി.
തന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും യുവതി ഹർജിയിൽ പറയുന്നു. ഓണ്‍ലൈൻ പോണോഗ്രഫി നിരോധിക്കണമെന്ന ആവശ്യവുമായി 2013ൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനായാണ് യുവതിയുടെ അപേക്ഷ.
https://www.facebook.com/Malayalivartha
























