ചരിത്രത്തിലാദ്യമായി 200 രൂപയുടെ നാണയം പുറത്തിറങ്ങി; നാണയം നേരത്തെ ബുക്ക് ചെയ്തവര്‍ക്കുമാത്രം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്ന രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് 200 രൂപയുടെ നാണയം പുറത്തിറക്കിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കുന്നത്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്നതാണ് ഈ നാണയം. ഇതിന്റെ ബുക്കിങ് വില 2650 രൂപയാണ്. 44 മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കേ നാണയം കിട്ടുകയുള്ളൂ. വിപുലമായ നാണയ ശേഖരണത്തിനുടമയും തൃപ്പനച്ചി എ.യു.പി സ്കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകനുമായ എം.സി. അബ്ദുല്‍ അലിക്കും നാണയം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ ബുക്ക് ചെയ്തവരുടെ കൈകളില്‍ നാണയം എത്തിത്തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























