കടലാസ് രഹിത റെയില്‍വേ ലക്‌ഷ്യം; പേപ്പറിന് 'ഗുഡ് ബൈ' പറഞ്ഞ് ഇന്ത്യൻ റെയിൽവേ... ചാർട്ടുകൾ ഒഴിവാക്കി ഇനി മൊബൈല്‍ വഴി പായാം ട്രെയിനുകളിൽ

പഴയ രീതികളിൽ നിന്നും മാറി റിസര്‍വ്വേഷന്‍ കോച്ചുകളില്‍ ചാര്‍ട്ട് പതിപ്പിക്കുന്നത് ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. എ വണ്‍, എ, ബി ഗ്രേഡ് സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ അടുത്ത മാസം ഒന്നു മുതല്‍ ചാര്‍ട്ട് പതിക്കില്ല.
സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ ചാര്‍ട്ട് പതിക്കുന്നതു തുടരും. കടലാസ് രഹിത റെയില്‍വെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എക്‌സ്പ്രസ്, മെയില്‍, ശതാബ്ദി, ഹംസഫര്‍, തുരന്തോ, രാജധാനി, ഗരീബ്‌രഥ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും.
ആറു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്. ചെന്നൈ, എഗ്മൂര്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തേക്കു നടപ്പാക്കിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണു കൂടുതല്‍ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി റിസര്‍വേഷന്‍ ചാര്‍ട്ട് രാജ്യത്തെ എല്ലാ ട്രെയിനുകളിലും അവസാനിപ്പിക്കാനാണു ശ്രമം.
യാത്രക്കാര്‍ക്കു മൊബൈല്‍ ഫോണ്‍ വഴി തല്‍സമയ വിവരം നല്‍കുന്ന സംവിധാനം കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കാലത്തിനൊപ്പം പായുകയാണ് നമ്മുടെ റെയിൽവേയും.
https://www.facebook.com/Malayalivartha
























