സ്ഥാനാര്‍ത്ഥികള്‍ ആശ്രിതരുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി, സ്വത്തിന്റെ ഉറവിടവും വെളിപ്പെടുത്തണം

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് വേണ്ട ഭേദഗതികള്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസുമായ ജെ.ചെലമേശ്വര്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha
























