പ്രമുഖ വജ്രവ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി തട്ടിയെടുത്ത പ്രമുഖ വജ്രവ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഗുജറാത്തില്‍ നിന്നുള്ള പട്ടീദാര്‍ നേതാവ് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് പട്ടേല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വെച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാര്‍ പിന്നെ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ ചോദ്യം ഉയര്‍ത്തി.
https://www.facebook.com/Malayalivartha
























