ലോക റെക്കോർഡുമായി എന്‍ ജി ഓ ! ; കടത്തി വെട്ടിയത് കാലിഫോര്‍ണിയയില്‍ ആറു മണിക്കൂര്‍കൊണ്ട് 1460 പേരുടെ രക്തപരിശോധന നടത്തിയ റെക്കോർഡ്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആറു മണിക്കൂര്‍കൊണ്ട് 1460 പേരുടെ രക്തപരിശോധന നടത്തിയ റെക്കോർഡ് മറികടന്നിരിക്കുന്നതായി റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ആറു മണിക്കൂര്‍കൊണ്ട് 2501 പേരുടെ രക്തപരിശോധന നടത്തിയ എന്‍ജിഒ യാണ് ചരിത്രം തിരുത്തിക്കുറിച്ച് ലോക റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
ലക്ഷ്യ പരിവാര്‍ എന്ന സന്നദ്ധസംഘടനയാണ് ഗോള്‍ഡന്‍ ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ബുക്സ് ഓഫ് റെക്കോഡ്സ് അധികൃതര്‍ ലക്ഷ്യ പരിവാര്‍ സംഘടനയ്ക്ക് ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറി.
https://www.facebook.com/Malayalivartha
























