പാക്കിസ്ഥാൻ പരാമർശത്തിൽ മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹ കേസ്

പാക്കിസ്ഥാൻ പരാമർശത്തിൽ മുൻ കോൺഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. കറാച്ചിയിൽ നടത്തിയ പ്രസംഗത്തിൽ മണിശങ്കര്‍ അയ്യര്‍ ഇന്ത്യയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാട്ടി ബിജെപി നേതാവ് അശോക് ചൗധരിയാണ് രാജ്യദ്രോഹ കുറ്റത്തിന് പരാതി നൽകിയത്. കോട്ട അഡിഷണല്‍ ചീഫ് മജിസ്ട്രേറ്റിന് മുന്‍പാകെയാണ് ചൗധരി പരാതി നൽകിയത്.
പാക്കിസ്ഥാനില്‍ നിന്ന് സ്നേഹവും ഇന്ത്യയില്‍ നിന്ന് വെറുപ്പുമാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു കറാച്ചിയില്‍ സംസാരിക്കവെ അയ്യര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ്സ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് പാർട്ടി നിലപാടല്ലെന്നും കോൺഗ്രസ്സ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ടുള്ള അയ്യരുടെ പരാമര്‍ശം രാജ്യസ്നേഹത്തിന് നിരക്കാത്തതാണെന്നും പരാതിയിൽ പറയുന്നു. അശോക് ചൗധരി നൽകിയ കേസില്‍ ഫെബ്രുവരി 20ന് കോടതി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha
























