വിവാഹ ചടങ്ങ് നടക്കവേ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാലു പേർ മരിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

വിവാഹ ചടങ്ങ് നടക്കവേ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീറിൽ ബ്യാവറിലെ നന്ദ്നഗറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് സിലിണ്ടർ സൂക്ഷിച്ചിരുന്ന കെട്ടിടവും അതിനടുത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളും നശിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha
























