ആധാർ മൂലം ഗുജറാത്തിൽ പാവപ്പെട്ട ആളുകളുടെ റേഷൻ മുടങ്ങി; കുറ്റപ്പെടുത്തലുമായി മോദിയുടെ സഹോദരൻ

ആധാർ മൂലം ഗുജറാത്തിൽ പാവപ്പെട്ട ആളുകളുടെ റേഷൻ മുടങ്ങിയെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. റേഷൻ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്ന നടപടി ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞ് സോഫ്ട്വെയറിൽ എപ്പോഴും പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇ എഫ്പിഎസ് സംവിധാനം ഗുജറാത്തിലെ റേഷൻ വിതരണം ആവശ്യക്കാരിലേക്ക് എത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നു. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഒരുപാടു പ്രശ്നങ്ങളുമുണ്ട്. സോഫ്ട്വെയറിൽ ലോഗിൻ ചെയ്യുമ്പോൾ പോലും പ്രശ്നങ്ങളാണ്. ചില സമയം വിരലടയാളം വെരിഫൈ ചെയ്യില്ല. ചിലപ്പോൾ ആധാർ കാർഡ് വിവരങ്ങൾ ശരിയായി മനസിലാക്കാൻ കഴിയുന്നില്ല. ഇത് ഏറെ കാലതാമസമുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























